Tuesday, 16 August 2011

എന്തുകൊണ്ട് ഞാന്‍ അണ്ണാ ഹസാരെയെ പിന്തുണയ്ക്കുന്നില്ല?

 
കാടത്തത്തില്‍ നിന്ന് നാഗരികതയിലേക്കുള്ള മനുഷ്യസമൂഹത്തിന്‍റെ പരിണാമഗുപ്തിക്ക് ദീര്‍ഘമായ ഒരു ചരിത്രമുൡണ്ട്. സമൂഹം എന്ന സങ്കല്‍പ്പത്തിന്‍റെ ഉദയം തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം. ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിര്‍ത്തിവരകള്‍ തീര്‍ത്ത ഗോത്രങ്ങള്‍ മുതല്‍ സകല വേര്‍തിരിവുകളെയും ഇല്ലാതാക്കുന്ന പൊതുസമൂഹസങ്കല്‍പ്പത്തിന്‍റെ നിര്‍മിതിയിലേക്കുള്ള ദൂരം ഒരു ദിവസമോ നൂറ്റാണ്ടോ സഹസ്രാബ്ദമോ അല്ലെന്നതും ഒാര്‍മിക്കപ്പെടേണ്ടതാണ്. സാമൂഹികാവസ്ഥയുടെ പരിവര്‍ത്തന ഘട്ടത്തിലെ ഒാരോ തലങ്ങളിലും അധികാരം എന്ന ഘടകത്തിന് ഊന്നല്‍ ലഭിച്ചിട്ടുണ്ട്. ഭരിക്കാന്‍ ഒരു അധികാരകേന്ദ്രവും ഭരണീയരായി ഒരു കൂട്ടം ജനങ്ങളും എക്കാലത്തും ഉണ്ടായിരുന്നു. ഗോത്രങ്ങളും വിഭാഗങ്ങളും സ്വന്തം ചുറ്റുവട്ടത്തില്‍ അധികാരത്തിന്‍റെ അതിരുകള്‍ പങ്കുവച്ച് രാഷ്ട്രമെന്ന ബഹുലമായ അതിര്‍ത്തിക്കുള്ളില്‍ ലയിച്ചുചേര്‍ന്നപ്പോള്‍ അവിടെയുമുണ്ടായി ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും. ഭരിക്കുന്നവന്‍റെ അധികാരവെറിപിടിച്ച ചിന്തകളില്‍ നിന്നു പിറവിയെടുക്കുന്ന നിയന്ത്രണച്ചരടുകളുടെ കൂട്ടമായിരുന്നു എക്കാലത്തും അവിടത്തെ നിയമവ്യവസ്ഥ.തലങ്ങുംവിലങ്ങും നെടുകെയും കുറുകെയും അറ്റങ്ങള്‍ ബന്ധിച്ചിരുന്ന നിയമച്ചരടുകള്‍ക്കിടയില്‍ പൗരാവ കാശമോ പ്രതിഷേധിക്കാനുള്ള അവകാശമോ ഉണ്ടായിരുന്നില്ലെന്നോ ര്‍ക്കണം. അധികാരം ഒരിടത്തേക്കു കേന്ദ്രീകരിക്കപ്പെടുന്നതിന്‍റെ ദുരന്തങ്ങള്‍ മാനവകുലചരിത്രത്തില്‍ കറുത്തപാടുകളായി രേഖപ്പെടുത്തപ്പെട്ടത് ഒന്നോ രണ്ടോ തവണയല്ല. ഭരിക്കപ്പെടുന്നവന്‍ കൂടി പരിഗണിക്കപ്പെടുന്ന ഭരണരീതിയായ ജനാധിപത്യത്തിന്‍റെ ഉദയം ലോകം രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിനു കാരണവും മറ്റൊന്നല്ല.എന്നിട്ടും ജനാധിപത്യം ഒരു സുപ്രഭാതത്തില്‍ ഏകാധിപത്യമാകുകയും ഏകാധിപതി ജനാധിപത്യത്തെ അധികാരത്തിനായി കൂട്ടുപിടിക്കുന്നതും ലോകത്ത് പലയിടത്തും കണ്ടു.എന്നാല്‍ ജനായത്ത ഭരണസംഹിതയുടെ ഫലപ്രദവും ഉ‍ജ്ജ്വലവും ഉദാത്തവുമായ മാതൃകയായി ഇന്ത്യ നിലനില്‍ക്കുന്നത് ലോകം വിസ്മയത്തോടെ നോക്കി നിന്നു.ഇരുപതു ദശാബ്ദം നീണ്ട അധികാരപ്രമത്തതയുടെ അശ്വമേധത്തിന് വഴിമുടക്കിയ ബഹുജനവികാരം ജനാധിപത്യത്തിന്‍റെ വിജയത്തിനായി ഒത്തൊരുമിച്ചതും ഭരണചക്രത്തിന്‍റെ ആരക്കാലുകളാണെന്ന് സ്വയം തിരിച്ചറിഞ്ഞ് രാഷ്ട്രപു നര്‍നിര്‍മിതിയിലെ തന്‍റെ സംഭാവന നിര്‍ലോഭമായി നല്‍കിക്കൊണ്ടിരുന്നതും ലോകം കണ്‍കുളിര്‍ക്കെ കണ്ടു.അധികാരം ഒരിടത്തേക്കു കേന്ദ്രീകരിക്കപ്പെടുന്ന യാതൊരു ജനാധിപത്യ പാഠഭേദങ്ങളും തങ്ങള്‍ക്കുവേണ്ടെന്ന് ജനമനമറിഞ്ഞ് തീരുമാനമെടുത്ത രാഷ്ട്രശില്‍പ്പികള്‍ അമേരിക്കന്‍ ജനാധിപത്യമാതൃകയായ പ്രസിഡന്‍ഷ്യല്‍ സന്പ്രദായത്തേക്കാള്‍ ജനങ്ങളുടെ പ്രതിനിധിക്ക് മൂല്യം കല്‍പ്പിക്കപ്പെടുന്ന പാര്‍ലമെന്‍ററി മാതൃക തിരഞ്ഞെടുത്തതിന്‍റെ കൂടി വിജയമായിരുന്നുഅത് . ഭരണകൂടത്തിന്‍റെ ഒാരോ ചലനത്തിനും താഴേത്തട്ടില്‍ പ്രതിഫലനമുണ്ടാകണമെന്ന മുന്‍വിധിയോടെ തന്നെയായിരുന്നു അത്. തന്മൂലം ഭരണവര്‍ഗം തങ്ങളെ മറക്കുന്നുവെന്നു ജനം തിരിച്ചറിഞ്ഞപ്പോഴെല്ലാം അധികാരത്തിലിരുന്നവര്‍ പടുകുഴിയിലേക്കാണ് എറിയപ്പെട്ടുകൊൡണ്ടിരുന്നു. അതുതന്നെയായിരുന്നു ഏറ്റവും വലിയ പതിഷേധമാര്‍ഗവും.

നിയമങ്ങളും ജനങ്ങളും

വ്യക്തിയുടെയും സമൂഹത്തിന്‍റെയും ആവശ്യങ്ങള്‍ക്കൊത്താണ് ഏതൊരു രാഷ്ട്രവും ചലിക്കപ്പെടേണ്ടത്. സാഹചര്യങ്ങള്‍ക്കൊത്ത് ചലിക്കാത്ത രാഷ്ട്രമെന്ന സങ്കല്‍പ്പം കേവലം ജഡസമാനമാണ്. ജനവികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നിയമനിര്‍മാണ സഭയ്ക്ക് ചലിക്കാതിരിക്കാനാവില്ല. അവിടെ പഴയ നിയമങ്ങള്‍ ഭേദഗതി ചെയ്യപ്പെടുകയും കാലാനുസൃതമായി പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ക്ഷേമരാഷ്ട്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നയപരിപാടികള്‍ ജനക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ളവയാണ്. അത്തരം വേദികളില്‍ ജനങ്ങള്‍ക്കു പറയാനുള്ളതും പരിഗണിക്കേണ്ടതുണ്ട് . ജനങ്ങള്‍ പൗരാവകാശം വിനിയോഗിച്ച് തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ അവ നിയമനിര്‍മാണ സഭകളില്‍ അവതരിപ്പിക്കുന്നു. അപ്രകാരം പ്രാരംഭ ഘട്ടത്തില്‍ അവതരണവും തുടര്‍ ചര്‍ച്ചകള്‍ക്കും ശേഷം എല്ലാ വിഭാഗത്തിന്‍റെയും അഭിപ്രായങ്ങള്‍ക്കൂടി പരിഗണയിലെടുത്ത ശേഷമാണ് ഇന്ത്യയില്‍ ഒരു ബില്‍ നിയമമാകുന്നത്. ഇത് ഒരേസമയം സുതാര്യവും സങ്കീര്‍ണവുമാണ്. രാജ്യത്ത് നിയമം നിര്‍മിക്കുന്നതിന് നിയമനിര്‍മാണ സഭയ്ക്കാണ് ഭരണഘടന അനുവാദം നല്‍കിയിട്ടുള്ളത്.ജനാധിപത്യത്തിന്‍റെ നെടുന്തൂണായ ജനപ്രാതിനിധ്യസന്പ്രദായ ത്തിെന തുരങ്കംവയ്ക്കാനാണ് മറിച്ചുവാദിക്കുന്നവര്‍ ശ്രമിക്കുന്നത്.തെരുവിലെ മുറവിളികള്‍ കൂടി രാജ്യത്ത് ഏതെങ്കിലും നിര്‍ദിഷ്ട നിയമത്തില്‍ പരിഗണിക്കപ്പെടുന്നതിനേക്കാള്‍ എളുപ്പം ഭരണഘടന റദ്ദാക്കുന്നതാണ്. അണ്ണാഹസാരെയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന വാദങ്ങളും അതിനായി തിരഞ്ഞെടുക്കുന്ന രീതിയും രാജ്യത്തെ അസ്ഥിരപ്പെടുത്താനാണോയെന്ന് സംശയം തോന്നിപ്പോകുന്നത് ഈ ഘട്ടത്തിലാണ്.


ബഹുജന സമരങ്ങള്‍

ലോകത്ത് ഏറ്റവും ഉദാരമായ പൗരസ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. സാധാരണപൗരനും അധികാരശ്രേണിയിലെ ഉന്നതനും ഒരേ അവകാശം കല്‍പ്പിക്കപ്പെട്ടിട്ടുള്ള രാജ്യം. പ്രതികരണ ശേഷിയില്ലാത്ത പൗരന്‍ വ്യക്തിത്വം നഷ്ടപ്പെട്ടവന്‍ എന്ന് പരിഗണിക്കപ്പെടുന്ന സാമൂഹിക വ്യവസ്ഥനിലനില്‍ക്കു ന്ന രാജ്യം. അവകാശം നേടിയെടുക്കാനുള്ള സമരത്തിന് സ്വാതന്ത്ര്യസമരം മുതലുള്ള പ്രൗഢമായ ചരിത്രപാരന്പര്യമുള്ള രാജ്യം. അധികാരവെറിയുടെ മത്തുപിടിച്ചവരെ ഐതിഹാസികമായ സഹനസമരം കൊണ്ട് കൊന്പുകുത്തിച്ച രാജ്യം. ജനായത്ത ഭരണസംഹിത നിലവില്‍ വന്ന ശേഷവും ഒട്ടേറെ സമരവും വിജയവും ഈ മഹാജനാധിപത്യ രാജ്യത്ത് അരങ്ങേറിയിട്ടുണ്ട്. ജനങ്ങള്‍‍ ഏറ്റെടുത്ത ഏതു സമരവും അന്തിമവിജയം നേടിയിട്ടുമുണ്ട്. എന്നാല്‍ ഇത്തരം സമരങ്ങളുടെ അന്തസത്തപോലെ തന്നെ പ്രധാനമായിരുന്നു അവ ഉന്നയിക്കപ്പെട്ട പശ്ചാത്തലവും രീതിയും. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്പോഴും രാജ്യത്തിനെ അസ്ഥിരപ്പെടുത്തുക ൡഎന്ന ലക്ഷ്യം ഒരു സമരനേതാക്കളും മനസില്‍ കണ്ടിരുന്നില്ല. ൡഎന്നാല്‍ ലോക്്പാല്‍ ബില്ലില്‍ താന്‍ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന് വാശിപിടിക്കുന്ന അണ്ണാ ഹസാരെയുടെ നീക്കം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നാളെ തന്‍റെ നിലപാടുകൂടി പാര്‍ലമെന്‍റില്‍ പാസാക്കാനിരിക്കുന്ന നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ കുറെ അനുയായികളെയും കൂട്ടുപിടിച്ച് ദേശീയതല സ്ഥാനത്ത് സത്യഗ്രഹം തുടങ്ങിയാല്‍ എന്തായിരിക്കും ഫലം?ഈ രാജ്യത്ത് ഒരു നിയമം പാസാക്കാനാവുമോ? നിയമനിര്‍മാണ സഭയുടെ അധികാരത്തെ തെരുവിലിരുന്ന് സമരം ചെയ്യുന്ന ഒരാള്‍ക്ക് ഒറ്റയ്ക്കു ചോദ്യം ചെയ്യാനാവുന്ന സ്ഥിതി നിലവില്‍വരുന്ന രാജ്യത്ത് ഭരണഘടനയ്ക്ക് എന്താണു പ്രസക്തി? ആര്‍ക്കും ചൂണ്ടുവിരലില്‍ നിര്‍ത്താവുന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരുരാജ്യത്ത് ജനാധിപത്യം എങ്ങനെ ഫലപ്രദമാണെന്ന് വാദിക്കാനാവും? ഇത്തരത്തില്‍ കുറെയേറെ ചോദ്യങ്ങളാണ് അണ്ണാഹസാരെയും അനുചരന്മാരും അവശേഷിപ്പിക്കുന്നത്.

അഭിനവ ഗാന്ധിയുടെ അരാഷ്ട്രീയം

മഹാത്മാഗാന്ധി രാഷ്ട്രീയക്കാരനായിരുന്നില്ല. രാഷ്ട്രീയമെന്നതിനേക്കാള്‍ രാഷ്ട്രമായിരുന്നു , ജനങ്ങളായിരുന്നു അദ്ദേഹത്തിനു വലുത്. സഹനസമരത്തിന്‍റെ പരന്പരകളിലൂടെ അദ്ദേഹം ഒരേസമയം രാഷ്ട്രത്തെയും ജനങ്ങളെയും പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തത്. ഗാന്ധിജി സമരംചെയ്തത് സ്വന്തം രാഷ്ട്രത്തിനെതിരെയായിരുന്നില്ല , അതിനെ അടക്കിഭരിച്ച മറുനാട്ടുകാ രോടായിരുന്നു.കൊടിയുടെയോ തൊലിയുടെയോ നിറം നോക്കാതെ ജനം അദ്ദേഹത്തിനുപിന്നില്‍ അണിനിരന്നതും അതുകൊണ്ടു തന്നെ. അഴിമതിയെന്ന മഹാവിപത്ത് വ്യാപിച്ചിരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ ഗാന്ധി ജീവിക്കാന്‍ ആഗ്രഹിക്കുമോയെന്നത് മറ്റൊരു ചോദ്യം. ഗാന്ധിജിക്കൊപ്പം അദ്ദേഹത്തിന്‍റെ ആശയങ്ങളെയും രാജ്ഘട്ടില്‍ കത്തിച്ചുചാന്പലാക്കിയതിന്‍റെ പരിണിത ഫലമാണ് അഴിമതിയെന്ന മഹാവ്യാധി.അഴിമതി നിര്‍വചനാതീതമായ ഒന്നാണ് . ഒരു നിര്‍വചനത്തിന്‍റെയും പരിധിയില്‍ അതിനെ തളച്ചുനിര്‍ത്താനാവില്ല. അതിന്‍റെ വേരുകള്‍ക്ക് മാനസികമായ മാനമാണുള്ളത്. അധികാരത്തിനോടും പണത്തിനോടുമുള്ള ആര്‍ത്തിയിലാണ് അഴിമതിയുടെ ആദ്യവിത്ത്. അഴിമതിക്കെ തിരെ ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരനും സാധാരണക്കാരനുമെ ല്ലാം അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും തരത്തില്‍ സ്വകാര്യ ലാഭത്തിനായി അഴിമതിയില്‍ പങ്കുകാരായിട്ടുണ്ട്. വില്ലേജ് ഒാഫീസില്‍ ഫയലില്‍ കുരുങ്ങിയ ഒരു സര്‍ട്ടിഫിക്കറ്റ് എളുപ്പം കിട്ടാന്‍ പത്തുരൂപകൊടുക്കുന്ന സാധാരണക്കാരനും വാങ്ങുന്ന ഉദ്യോഗസ്ഥനും ഒരേ സമയം അഴിമതിക്കാരാവുന്നുണ്ട്.രാജ്യത്ത് ഒരു നിയമം പാസാക്കിയതുകൊണ്ടോ അതിന്‍റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയതുകൊണ്ടോ ഈ അഴിമതി ഇല്ലാതാവില്ല .അധികാരകേന്ദ്രങ്ങളെ ഭയപ്പെടുത്തി നിര്‍ത്താന്‍ ഒരു ഉപകരണമായിരിക്കാന്‍ മാത്രമേ ഈ ബില്ല് ഉപകരിക്കൂ . അഴിമതി അപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കും .സ്വന്തം മനസിലുദിച്ച ജനകീയമായ ചില ആവശ്യങ്ങളെ മുന്‍നിര്‍ത്തി സമരം ചെയ്യുന്ന അണ്ണാഹസാരെ ആദ്യം മറക്കുന്നത് ഗാന്ധിജിയെയാണ്. അദ്ദേഹം സ്വന്തം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. ഇന്ത്യയെ വെട്ടിമുറിച്ചപ്പോഴുള്ള ഗാന്ധിജിയുടെ മനോസംഘര്‍ഷം അണ്ണാ ഹസാരെയ്ക്ക് അറിയാത്തതോ , അതോ ബോധപൂര്‍വം മറന്നതോ? അരാഷ്ട്രീയമായൊരു സാമൂഹികാന്തരീക്ഷത്തെ സൃഷ്ടിച്ച് രാജ്യത്ത് അഭ്യന്തര കലാപം ഉണ്ടാക്കുകയാണോ ഹസാരെയുടെ ലക്ഷ്യം? ഈജിപ്തിലും ലിബിയയിലും പൊട്ടിപ്പുറപ്പെട്ട ഭരണകൂടത്തിനെതിരായ കലാപങ്ങളുടെ ഇന്ത്യന്‍ പതിപ്പാണോ അണ്ണാ ഹസാരെയുടെ മനസിലുള്ളത്? ആദ്യം പറഞ്ഞ രണ്ടിടത്തും അഴിമതിയുണ്ട് . അണ്ണാ ഹസാരെ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതും അഴിമതിക്കെതിരെയാണ് . അഭ്യന്തര കലാപമുള്ള രാജ്യത്ത് രൂപപ്പെടുന്ന അസ്ഥിരത പാശ്ചാത്യ ശക്തികള്‍ ചൂഷണം െചയ്ത ചരിത്രം ലോകത്ത് ഒരുപാടുണ്ട്. ലോകത്തെ വന്‍ സാന്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്നതും ഇന്ത്യയെക്കണ്ടുപഠിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമപോലും സ്വന്തം രാജ്യത്തെ വിദ്യാര്‍‍ത്ഥികളോടു പറഞ്ഞതും കൂട്ടിവായിക്കാം. ഇവിടെ അഭ്യന്തര കലാപമുണ്ടായാല്‍ ,ഭരണഘടന അസാധുവായായാല്‍ അരാജകത്വം പൊട്ടിപ്പുറപ്പെട്ടാല്‍ റഷ്യയ്ക്കു സംഭവിച്ചതിലും ഭീകരമായ പതനമാവും ഉണ്ടാവുക. ഗാന്ധിജിയുടെ ജനാധിപത്യ ഇന്ത്യയെ ആധുനിക അഭിനവ ഗാന്ധി തകര്‍ത്തെറിയാനുള്ള ശ്രമമാണ് നടത്തിവരുന്നത്. യഥാര്‍ത്ഥ ഗാന്ധിയെക്കുറിച്ച് ഒരു ചുക്കുമറിയാത്ത യുവതലമുറയില്‍പ്പെട്ട കുറെ ഫേസ് ബുക്ക് ഗാന്ധിയന്‍മാര്‍ അഴിമതിയെന്നു കേട്ടപ്പോഴേ അണ്ണാഹസാരെയ്ക്കു പിന്തുണപ്രഖ്യാപിച്ച് ഫോറങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. രാജ്യമെന്നാല്‍ കുറെ എം.പിമാരും പ്രധാനമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയക്കാരുമാണെന്ന ധാരണയാണ് ഇത്തരക്കാര്‍ക്കുള്ളത്. അവിടെ തുടങ്ങുന്നു ജനാധിപത്യത്തിന്‍റെ ആശയപരമായ അധഃപതനം.ഭരണഘടനയ്ക്ക് ആണിയടിക്കുന്ന അഭിനവ ആധുനിക ഗാന്ധിമാര്‍ ഇത്തരക്കാരുടെ മനസില്‍ ഗാന്ധിയേക്കാള്‍ വലുതാവുകയും ചെയ്യുന്നു.


ചുരുക്കത്തില്‍

അണ്ണാഹസാരെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ വലിയൊരളവോളം പ്രസക്തമാണ്. എന്നാല്‍ അത് പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യാന്‍ മറ്റുമാര്‍ഗങ്ങള്‍ ആരായുകയാണ് ചെയ്യേണ്ടത്. പാര്‍ലമെന്‍റിനെയും നിയമനിര്‍മാണ സഭയെയും വെല്ലുവിളിച്ച് നടത്തുന്ന തെരുവിലെ സമരങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങളാവും സൃഷ്ടിക്കുക. ഒപ്പം തെറ്റായ ചില കീഴ്വഴക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. ഇതുരണ്ടും രാജ്യത്തിന് ദോഷം ചെയ്യും.ഒന്നോര്‍ക്കുക രാജ്യമുണ്ടെങ്കിലേ നമ്മളുളളൂ …..അണ്ണാ ഹസാരെയും.

No comments:

Post a Comment